പുരുഷന്മാർക്കുള്ള സൗന്ദര്യ ടിപ്സ് - Mens Beauty Tips

പുരുഷന്മാരുടെ കൈമുട്ടുകൾ പെട്ടെന്ന് കറുക്കുന്നു. ഇതൊഴിവാക്കാൻ തക്കാളിനീര്, തൈര്, തേൻ, കടല മാവ് എന്നിവ ചേർത്ത് കുഴച്ച് പേസ്റ്റ് പോലെയാക്കി രണ്ട്കൈമുട്ടുകളിലും തേച്ചുപിടിപ്പിക്കുക. കറുപ്പുനിറം മാറും. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്താൽ മതിയാവും.
ശരീരത്തിന്റെ പൊലിമയ്ക്കും കുളിർമ്മയ്ക്കും ഏറ്റവും നല്ലതാണ് കറ്റാർവാഴ. വേനൽ കാലങ്ങളിൽ കറ്റാർവാഴ കഴുകി അതിന്റെ ജെൽ എടുത്ത് പശുവിൻപാലിൽ കുഴച്ച് കൈകാലുകളിൽ തേച്ചുപിടിപ്പിച്ച് ഇരുപത് മിനിറ്റിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം പുറത്തിറങ്ങിയാൽ സൂര്യരശ്മികളിൽ നിന്നും കൈകാലുകളെ സംരക്ഷിക്കാനാവും.
മുഖത്തിന് പൊലിമ ലഭിക്കാൻ അരകപ്പ് ഓമപ്പഴം(പപ്പായ പഴം), ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങാ നീര്, തേൻ എന്നിവ ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിച്ച് ഇരുപതുമിനിറ്റുകൾക്കുശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക. അതിനുശേഷം വീണ്ടും തണുത്ത വെള്ളം കൊണ്ട് കഴുകുക. കൈകാലുകൾക്കും ഇത് പായ്ക്ക് ചെയ്യാവുന്നതാണ്.
ശരീരത്തിലുള്ള വിഷാംശം അകലുന്നതിനും, ശരീരപൊലിമയ്ക്കും/തിളക്കത്തിനും പഴങ്ങളും പഴജ്യൂസുകളും വളരെ നല്ലതാണ്. ദിവസവും രണ്ടോ മൂന്നോ ഫൂട്ട് ജസുകൾ കഴിച്ചുപോന്നാൽ ശരീരകാന്തിയ്ക്കൊപ്പം നവോന്മേഷവും വർദ്ധിക്കും. തണ്ണിമത്തൻ, വെള്ളരി, ഓറഞ്ച്, പുതിനാ, ചെറുനാരങ്ങ, സ്റ്റോബറി എന്നിവ കൊണ്ടുള്ള ജ്യൂസുകൾ ധാരാളം കുടിക്കാവുന്നതാണ്.
റോസാപ്പൂവിന്റെ ഇതളുകൾ രാത്രി ഒരു ബക്കറ്റ് വെള്ളത്തിൽ കുതിർത്തുവെയ്ക്കുക. രാവിലെ ആ വെള്ളം ഉപയോഗിച്ച് കുളിച്ചാൽ ശരീരത്തിന് സുഗന്ധവും നവോന്മേഷവും ലഭിക്കുന്നതോടൊപ്പം ചർമ്മകാന്തിയുമുണ്ടാവും .
ഉഷ്ണശരീരപ്രകൃതക്കാർ, ദിവസവും കുളികഴിഞ്ഞശേഷം പുതിനയിലയിട്ട് തിളപ്പിച്ച ആറിയ വെള്ളത്തിൽ കോട്ടൺ തുണി മുക്കി ശരീരമാകെ തുടയ്ക്കുക. വിയർപ്പ് മൂലമുള്ള ദുർഗന്ധത്തെ ഇത് നിയന്ത്രിക്കും.
മുഖത്തെ കറുത്ത പാടുകൾ മാറാൻ, മുട്ടയുടെ വെള്ള മുഖത്ത് തേച്ചുപിടിപ്പിച്ച് ഇരുപത് മിനിട്ടുകൾക്കുശേഷം മുഖം കഴുകിയാൽ ക്രമേണ കറുപ്പ് മറയും. മുഖത്തിന് നവോന്മേഷം കിട്ടാൻ ഐസ് കട്ടി കൊണ്ട് മുഖം മസാജ് ചെയ്യുക.
വേനൽക്കാലങ്ങളിൽ ഇറുക്കമുള്ള ജീൻസും പാന്റും ധരിക്കുന്നത് ഒഴിവാക്കുക. പരുത്തി തുണി കൊണ്ടുള്ള ഉൾവസ്ത്രങ്ങൾ ധരിക്കുന്നതാണ് ഏറ്റവും നല്ലത്.
ദിവസവും തല ചീകിക്കഴിഞ്ഞാൽ ചീർപ്പ് നല്ലവണ്ണം കഴുകുക. ഒരാൾ ഉപയോഗിച്ച ചീർപ്പ് മറ്റൊരാൾ ഉപയോഗിക്കരുത്. മാസത്തിൽ ഒരിക്കൽ ചീർപ്പ് മാറ്റേണ്ടതാണ്.
സൺസ്ക്രീൻ ക്രീമുകൾ ഉപയോഗിക്കുന്നതിനു പകരം വീട്ടിൽ മടങ്ങി എത്തിയാലുടൻ പുളിച്ച തൈരിൽ തക്കാളി ചേർത്ത് മുഖത്ത് പായ്ക്കിട്ട് പതിനഞ്ച് മിനിറ്റുകൾക്കുശേഷം മുഖം കഴുകുന്നത് നല്ലതാണ്. 

Post a Comment

0 Comments