നഖത്തിലെ നിറം കണ്ടാലറിയാം തനിനിറം - Nail Paint Tips

നീട്ടി വളർത്തിയ റനഖങ്ങൾ... ഒന്നോ രണ്ടോ കോട്ട് നെയിൽ പോളിഷ് കൂടി പുരട്ടിയാൽ പെർഫെക്ടാവും. എന്നാൽ നിറത്തിന്റെ കാര്യത്തിൽ ഒരോരുത്തരുടേയും അഭിരുചി വ്യത്യസ്തമായിരിക്കുമല്ലോ? നഖങ്ങളിൽ അണിയുന്ന ഇഷ്ടനിറങ്ങൾ നോക്കി ഒരാളുടെ സ്വഭാവം വിലയിരുത്താനാവും. എന്താ, നിങ്ങളുടെ ഇഷ്ട നിറം എന്തു പറയുന്നുവെന്നറിയേണ്ടേ? 

പിങ്ക് നെയിൽ പെയിൻറ്

 പിങ്ക് നിറമാണോ ഇഷ്ടം. എങ്കിൽ നിങ്ങൾ ശരിക്കും ബോൾഡ് ആണ്. മറ്റുള്ളവരേക്കാൾ സ്വയം മതിപ്പു നൽകാനാണ് നിങ്ങൾക്ക് താൽപര്യം. മാത്രമല്ല ആൺകുട്ടികളിൽ നിന്ന് അകലം പാലിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അധികവും പെൺസൗഹൃദങ്ങളാവുമെന്ന് സാരം. 

സ്റ്റൈലിഷ് ടിപ്പ് 

 നഖങ്ങളിൽ പിങ്ക് നെയിൽ പെയിന്റ് ഒരു കോട്ട് പുരട്ടുക. ഉണങ്ങുമ്പോൾ ട്രാൻസ്പെരൻറ് ഷൈനിംഗ് നെയിൽ പെയിന്റ് മീതെ പുരട്ടുക. ഗ്ലിറ്ററിംഗ്, സ്റ്റൈലിഷ് ലുക്ക് ലഭിക്കും.

നിങ്ങൾ അണിഞ്ഞിരിക്കുന്ന നെയിൽ പെയിന്റ് നിങ്ങളുടെ വ്യക്തിത്ത്വത്തേയും തിരിച്ചറിയാൻ സഹായിക്കുന്നതാവും. നിറം നോക്കി നിങ്ങളുടെ കയ്യിലിരുപ്പ് മനസ്സിലാക്കാനാവുമെന്നർത്ഥം

മഞ്ഞ നെയിൽ പെയിൻറ്

മഞ്ഞ നെയിൽ പോളിഷ് ഇഷ്ട പ്പെടുന്നവരാണോ, എങ്കിൽ വീട്ടിലും കൂട്ടുകാർക്കിടയിലും ഇവർ സ്റ്റൈൽ ഐക്കൺ ആയിരിക്കും. ഫാഷനെക്കുറിച്ച് പ്രത്യേക കാഴ്ച്ചപ്പാട് തന്നെ കാണുമിവർക്ക്. എന്ത് അണിഞ്ഞാലും ഇണങ്ങുന്ന പ്രകൃതിമാണിവരുടേത്. ഈ പ്രത്യേകത ഇവർക്ക് സ്റ്റൈലിഷ് ലുക്ക് നൽകും. സ്റ്റൈലിഷ് ടിപ്പ്

മഞ്ഞ നെയിൽ പെയിൻറിനൊപ്പം ഇളം നീല നിറത്തിലുള്ള ജീൻസും സ്ലീവ് ലെസ്സ് ടോപ്പും ഇണങ്ങും. ഇനി കറുത്ത കണ്ണട കൂടി അണിഞ്ഞാളു, സ്മാർട്ട് ലുക്ക് ലഭിക്കും. 

കോറൽ മാറ്റ് നെയിൽ പെയിന്റ്

ഇവർ പൊതുവേ സൗമ്യസ്വഭാവക്കാരായിരിക്കും. മിക്കവാറും തന്നിൽ തന്നെ ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെടുന്നവരാണ്. സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ താൽപര്യം കാട്ടും. 

സ്റ്റൈലിഷ് ടിപ്പ്

ഷോർട്ട് സ്കർട്ട്സ് , ലോംഗ് ഫോക്ക് മാറ്റ് നിറത്തിനിണങ്ങും. ഒപ്പം തിളങ്ങുന്ന നിറത്തിലുള്ള ഒരു ഷാൾ കൂടി അണിഞ്ഞു നോക്കൂ.

 പച്ച നെയിൽ പെയിൻറ്

നേഹസമ്പന്നരായിരിക്കുമെന്നു മാത്രമല്ല ജീവിതത്തിലെ ഒരോ നിമിഷവും മനസ്സു തുറന്നു ജീവിക്കാൻ ഇക്കൂട്ടർ ആഗ്രഹിക്കുന്നുണ്ട്. മറ്റുള്ളവരുമായി പെട്ടെന്ന് ഇടപഴകാനും പുതിയ സൗഹൃദങ്ങൾ കണ്ടെത്താനും ഇവർ മിടുക്കരായിരിക്കും. 

സ്റ്റൈലിഷ് ടിപ്പ്

ഗ്രീൻ നെയിൽ പെയിന്റ് ഓഫീസ് അന്തരീക്ഷത്തിനൊട്ടും ചേർന്നതല്ല. സീരിയസ് ടൈപ്പ് പേർസണാലിറ്റിയല്ല നിങ്ങളുടേതെന്ന തെറ്റിദ്ധാരണയ്ക്കിട വരുത്തിയേക്കാം. കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കിത് ഏറെ അനുയോജ്യമായിരിക്കും.

 പെയിൻറ് പൊതുവേ ഇടുങ്ങിയ ചിന്താഗതിക്കാരാവും ഇക്കൂട്ടർ. ഒരു കാര്യത്തിലും മറ്റുള്ളവരെ ഇടപ്പെടുത്താൻ ഇഷ്ടപ്പെടുകയില്ല. പുതിയ സൗഹൃദം നേടിയെടുക്കാൻ ദീർഘനാൾ എടുക്കുകയും ചെയ്യും. ഇവർ എന്തിലും ഏതിലും പെർഫെക്ഷൻ കണ്ടത്താൻ ശ്രമിക്കുന്നവരായിരിക്കും.

 സ്റ്റൈലിഷ് ടിപ്പ് 

 വെളുത്തനിറം കാൽനഖങ്ങൾക്കൊട്ടും യോജിക്കില്ല. നിർബന്ധമാണെങ്കിൽ പെഡിക്യൂർ ചെയ്തശേഷം പുരട്ടാം. ശരിയായി മെയിൻയിൻ ചെയ്തില്ലെങ്കിൽ പൊടിയും ചെളിയും എളുപ്പമേൽക്കുമെന്നതു പോരായ്മയാണ്. 

ചുവന്ന നെയിൽ പെയിൻറ്

 പൊതുവേ റൊമാൻറിക്ക് ക്യാരക്ടരാവും ഇക്കൂട്ടരുടേത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുമായി സംസാരിക്കാനാവും ഇവർക്ക് താൽപര്യം. തുറന്ന ചിന്താഗതിക്കാരും ജീവിതത്തിലെ വെല്ലുവിളികൾക്കു മുന്നിൽ അടിപതറാതെ ഉറച്ചുനിൽക്കുന്നവരുമായിരിക്കും. 

സ്റ്റൈലിഷ് ടിപ്പ്

ഈ നെയിൽ കളർ പതിവായി പുരട്ടാവുന്നതാണ്. തിളക്കം നിലനിർത്തുന്നതിനു ഷൈനർ പുരട്ടിയാൽ മതിയാവും. 

നീല നെയിൽ പെയിൻറ്

കുട്ടിത്തം കലർന്ന പ്രകൃതക്കാരാണിവർ. ജീവിതത്തിലെ ഓരോ ദിവസവും പുതുമയോടെ കാണാനാവും ഇക്കൂട്ടർക്ക് ഇഷ്ടം. മനസ്സിലെന്നും യുവത്വം സൂക്ഷിക്കാനിഷ്ടപ്പെടുന്നവരാണിവർ. സ്റ്റൈലിഷ് ടിപ്പ്

നീല നെയിൽ പെയിന്റ് കൂടുതൽ ആകർഷകമായി തോന്നിക്കാൻ വെളുത്ത സാൻറൽ അണിയുക. 

പർപ്പിൾ നെയിൽ പെയിന്റ്

ഇവർ ആർഭാടപൂർണ്ണമായ ജീവിതം നയിക്കാനിഷ്ടപ്പെടുന്നവരാണ്. കോർപ്പറേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് പർപ്പിൾ നിറത്തോടാണ് ഏറെ ഇഷ്ടം. 

സ്റ്റൈലിഷ് ടിപ്പ്

ഇതിനൊപ്പം മാച്ചിംഗ് ആയ പർപ്പിൾ കണ്ണട കൂടി അണിഞ്ഞാളൂ. സെലിബ്രറ്റി ലുക്ക് ലഭിക്കും.

Post a Comment

0 Comments