ഒരാഴ്ചകൊണ്ട് തിളക്കമാർന്ന വെളുത്ത പല്ലുകൾ എന്ന പരസ്യത്തിന് വശംവദരായി മാർക്കറ്റിൽ ഓരോ ദിവസവും പുതുതായി എത്തുന്ന ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കരുത്. അവയിൽ ബ്ലീച്ചിങ്ങ് ഏജന്റ് കലർന്നിട്ടുള്ളതിനാൽ ഏതാനും ദിവസംകൊണ്ടുതന്നെ പല്ലുകൾ വെളുത്തതായി തോന്നും. പക്ഷേ, ദിവസം ചെല്ലും തോറും പല്ലിന്റെ ഇനാമൽ നീങ്ങി പല്ലുകൾക്ക് കേട് സംഭവിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്.
ജെല്ലും നിറങ്ങളും അടങ്ങിയ പേസ്റ്റുകൾ ഉപയോഗിക്കാതെ വെള്ളനിറത്തിലുള്ള ക്രീം പേസ്റ്റുകൾ ഉപയോഗിക്കുക. അധികസമയം പല്ലു തേയ്ക്കുന്നതുകൊണ്ടോ അധികം പേസ്റ്റ് ഉപയോഗിക്കുന്നതുകൊണ്ടോ പല്ലുകൾ വെളുക്കുകയില്ല. ഇനാമൽ മാത്രം പോകും. മൂന്നുമുതൽ അഞ്ചുമിനിറ്റുനേരം പല്ല് തേയ്ച്ചാൽ മതിയാവും.
പല്ലുകളുടെ ശത്രുക്കളായ പുകവലി, പഞ്ചസാര, കളർ ചേർത്ത പാനീയങ്ങൾ, ചോക്ലേറ്റ്, ഐസ്വാട്ടർ, മദ്യം, വൈൻ, പതപ്പെടുത്തിയ ഭക്ഷണങ്ങൾ എന്നിവ പാടെ വർജ്ജിക്കേണ്ടതാണ്.
ചോക്ലേറ്റ്, മധുരപലഹാരങ്ങൾ എന്നിവ കഴിച്ചശേഷം അരമണിക്കൂറിനുള്ളിൽ പഴങ്ങൾ കഴിച്ചാൽ പല്ലിൽ ഒട്ടിപ്പിടിച്ചിട്ടുള്ള മധുരത്തിന്റെ അംശങ്ങൾ നീങ്ങുന്നതാണ്.
നാര് സത്തുള്ള ഭക്ഷണം ധാരാളം കഴിക്കുക. നാര് സത്തുള്ള ഭക്ഷണം കഴിച്ചാൽ പല്ലുകളിൽ കറപിടിക്കുന്നത് തടയപ്പെടും. പാൽ ഉൽപ്പന്നങ്ങൾ, വെള്ളം, പഴങ്ങൾ, മലക്കറികൾ, മത്സ്യം, നട്ട്സ് എന്നിവ പല്ലുകൾക്ക് ബലമേകുന്നവയാണ്.
മഞ്ഞപ്പല്ലുകൾക്ക് വെണ്മ ലഭിക്കാൻ
പല്ലുതേയ്ക്കാൻ നാം പലതരം പേസ്റ്റുകളെയാണല്ലോ ഇപ്പോൾ ആശ്രയിക്കുന്നത്. ഇതുകൊണ്ടാന്നും മഞ്ഞനിറമുള്ള പല്ലുകൾ പ്രകൃതിദത്തമായ വെള്ളനിറത്തിലെത്താറില്ല. പല്ലുകളുടെ മഞ്ഞ നിറം മാറാൻ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുക.
1. മഞ്ഞൾപ്പൊടിയും ചെറുനാരങ്ങാനീരം ഉപ്പും ചേർത്ത് പേസ്റ്റാക്കി പല്ലുതേക്കുക. പല്ലുകൾക്ക് വെള്ള നിറം ലഭിക്കും.
2. പഴത്തൊലിയോട് നമുക്ക് പുച്ഛമാണല്ലോ. പഴത്തൊലി കഴുകി വൃത്തിയാക്കി അതുകൊണ്ട് പല്ലുതേയ്ക്കുക. പല്ലുവെളുക്കും.
3. ഉപ്പും ബേക്കിംഗ് സോഡായും ചേർത്ത് പല്ലുതേച്ചാൽ ഉത്തമം.
4. ആര്യവേപ്പിന്റെ ഇല നന്നായി ചവച്ചരച്ച് (പതിനഞ്ചുമിനിറ്റ് നേരം) പല്ലുതേയ്ക്കുക. പല്ലുവെളുക്കും.
5. ക്യാരറ്റും ഉപ്പും ചേർത്ത് പല്ലുതേയ്ക്കുക.
6. ചെറുനാരങ്ങായും ഉപ്പും ചേർത്ത് പല്ലുതേയ്ക്കക. ഒരാഴ്ചയ്ക്കകം പല്ലിലെ മഞ്ഞ നിറം പോകും.
7. കറുവ ഇലയുടെ പൊടി, പാലിൽ ചാലിച്ച് പേസ്റ്റാക്കി പല്ലുതേച്ചാൽ പല്ലുവെളുക്കും.
0 Comments