കേരളത്തിലെ സ്ത്രീകൾ വൈകാരികമായി ഇഷ്ടപ്പെടുന്ന അനുഷ്ഠാനമാണ് കണ്ണെഴുത്തും പൊട്ടു തൊടലും. കൺമഷിയും അരിച്ചാന്തും അഷ്ടമംഗല്യത്തിൽ ഉൾപ്പെടുന്നു. കണ്ണിന് സൗന്ദര്യവും ആരോഗ്യവും ഉണ്ടാകാനാണ് കണ്ണഴുതുന്നത്. നവജാത ശിശു ആണായാലും പെണ്ണായാലും ഇരുപത്തെട്ട് കഴിഞ്ഞാൽ കണ്ണഴുതിക്കാറുണ്ട്. നല്ല കൺമഷികൊണ്ട് കണ്ണു തുന്നത് കണ്ണിന് കുളിർമ്മ പകരും. പണ്ട് കൺമഷി വീടുകളിൽ ഉണ്ടാക്കുകയാണ് പതിവ്. ഇത്തിരി സമയം കണ്ടെത്തിയാൽ ഗുണമേന്മയുള്ള കൺമഷി നമുക്ക് തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.
വേണ്ട സാധനങ്ങൾ
വൃത്തിയുള്ള പഴയ വെള്ളപരുത്തിത്തുണി കഷണം, കയ്യുണ്യം,പൂവ്വാങ്കുറുന്നില- രണ്ട് ചുവട്, നല്ലെണ്ണ അല്ലെങ്കിൽ നെയ്യ്, അല്പം വലിയ നിലവിളക്ക്, പുതിയ മകുടം-1, വൃത്തിയുള്ള കരണ്ടി -1, വൃത്തിയുള്ള കിണ്ണങ്ങൾ - 2.
പഴയ പരുത്തിത്തുണിക്ക് ആഗിരണ ശക്തി കൂടുമെന്നതിനാൽ എത്രയും പഴയ പരുത്തിത്തുണിയാണ് വേണ്ടത്. തുണി കഷണം നന്നായി കഴുകി അതിലെ കഞ്ഞിപ്പശയും നീലവും കളഞ്ഞ് ഉണക്കുക. നിറമുള്ള തുണി, പട്ട് പോളിസ്റ്റർ തുടങ്ങിയവ ഒഴിവാക്കണം. പൂവ്വാങ്കുറുന്നിലയും കയ്യുണ്യവും വേര് കളഞ്ഞ നന്നായി കഴുകി ചതച്ച് നീരെടുക്കുക. അരമുറി ചെറുനാരങ്ങാനീരും ചേർക്കാം.
തുണികഷണം ഈ നീരിൽ മുക്കിപ്പിഴിഞ്ഞ് തണലത്ത് ഉണക്കുക. ഉണങ്ങിയ തുണി വീണ്ടും ഇലച്ചാറിൽ മുക്കി ഉണക്കുക. ഇങ്ങനെ ചാറ് മുഴുവൻ തുണിയിൽ പിടിപ്പിക്കണം. തുണി കീറി രണ്ടു തിരികൾ തെറുത്തെടുത്ത്, വിളക്കിൽ എണ്ണയൊഴിച്ച് കത്തിക്കുക. ദീപനാളത്തിന് മുകളിലായി കലത്തിന്റെ അടിഭാഗം വരത്തക്കവിധത്തിൽ കലം സജ്ജീ കരിക്കുക. നാളം മുട്ടുന്നിടത്ത്കലത്തിനുള്ളിൽ കരിപിടിക്കുന്നു. ഇപ്രകാരത്തിൽ തിരി വീണ്ടും വീണ്ടും തെറുത്ത് കത്തിച്ച് കലത്തിൽ കരി പിടിപ്പിക്കുക. കരി പുരണ്ട് ഉണ്ടാകുന്ന മഷിപ്പൊടി വൃത്തിയുള്ള മാവിലയോ പ്ലാവിലയോ ഉപയോഗിച്ച് വായു കടക്കാത്ത അടപ്പുള്ള ചെപ്പിൽ സൂക്ഷിക്കുക. ഈ മഷിപ്പൊടി നെയ്യിൽ ചാലിച്ച് കണ്ണഴുതാം. കുറച്ച് പച്ചക്കർപ്പൂരം പൊടിച്ചിട്ടാൽ കണെഴുതുമ്പോൾ നല്ല കുളിർമ കിട്ടും.
കണ്ണിന്റെ തിളക്കത്തിന്
കണ്ണകൾക്ക് ഭംഗിയും തിളക്കവും നൽകുന്ന ഘടകം വിറ്റാമിൻ എ യാണ്. കാരറ്റ്, ഓറഞ്ച്, പാൽ,വെണ്ണ എന്നിവയിൽ വിറ്റാമിൻ എ കൂടുതൽ അടങ്ങിയിരിക്കുന്നു. പനിനീരുകൊണ്ട് കണ്ണ് കഴുകുക. ഇളനീർ കുഴമ്പ് എഴുതുക. ഇതൊക്കെ കണ്ണിന് തിളക്കം നൽകും.
കണ്ണിനടിയിലെ കറുപ്പ്
കണ്ണിനടിയിലെ കറുപ്പുനിറം സ്ത്രീകളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രധാന പ്രശ്നമാണ്. അല്പം ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. വെള്ളരിക്ക നീര് കണ്ണിന് താഴെ പുരട്ടി പതിനഞ്ചുമിനിട്ടിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത് ഏറ്റവും നല്ല പ്രതിവിധിയാണ്. അതല്ലെങ്കിൽ വെള്ളരിക്ക നീരും ഉരുളക്കിഴങ്ങു നീരും നാരങ്ങാനീരും തുല്യ അളവിൽ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടി ഇരുപത് മിനിട്ടിന് ശേഷം കഴുകി കളയുന്നതും കറുപ്പ് നിറം വേഗത്തിൽ മാറ്റം.
കണ്ണ് ഇളം ചൂട് വെള്ളത്തിൽ കഴുകിയ ശേഷം നല്ല തണുത്ത വെള്ളം കൊണ്ട് വീണ്ടും കഴുകുന്നതും കണ്ണിന്റെ തളർച്ച മാറ്റുന്നതിന് നല്ലതാണ്. കണ്ണടച്ചു പിടിച്ച് തണുത്ത വെള്ളമോ തണുത്ത പാലോ പുരട്ടി ഇരിക്കുക. ഇരുപത് മിനിട്ടിനുശേഷം കഴുകി കളയാം. കണ്ണിന് നല്ല ഉണർവഭിക്കും. തണുത്ത കട്ടൻ ചായ പഞ്ഞിയിൽ മുക്കി തണുത്ത വെള്ളം കൊണ്ട് കഴുകിയാൽ കണ്ണിന്റെ തിളക്കമേറും.
കണ്ണിനടിയിലെ കറുപ്പ് മാറ്റാൻ
കാരറ്റ് അരച്ച് കണ്ണിന് ചുറ്റും പാഡായി ഉപയോഗിക്കുക. പഴം (എല്ലാത്തരത്തിലുള്ളതും) പിഴിഞ്ഞ് നീരെടുത്ത് കണ്ണിന് ചുറ്റും പുരട്ടുക. ഒരുതരത്തിലുള്ള ക്രീമും കണ്ണിൽ പുരട്ടി ഉറങ്ങരുത്. അത് കൺപോള വീർക്കാൻ കാരണമാകും. ഉറക്കക്കുറവും വിശ്രമമില്ലാത്ത ജോലിയും കണ്ണിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടാക്കാം. കറുത്ത പാടുകൾ മാറ്റാൻ ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.
പുരികം
പുരികവും കണ്ണകൾ പോലെ സൗന്ദര്യത്തിന്റെ മുഖ്യ ഘടകമാണ്. പുരികരോമം കട്ടിയായി വളരാൻ ദിവസവും ആവണക്കെണ്ണ തേച്ച് പിടിപ്പിച്ച് ഇരുപത് മിനിട്ട് മസാജ് ചെയ്യുക. രാത്രി കിടക്കയിൽ കിടക്കുന്നതിനുമുമ്പ് വിളക്ക് കൺമഷിയും ആവണക്കെണ്ണയും മിക്സ് ചെയ്ത് പുരികത്തിൽ വരയ്ക്കുക.
ചുണ്ട്
ചുണ്ടിലെ കറുപ്പാറാൻ ചുവന്ന മുന്തിരിച്ചാറ് പുരട്ടുക. ഇടയ്ക്കിടെ വെണ്ണ പുരട്ടിയാൽ ചുണ്ട് വരണ്ട് പോകില്ല. പ്രത്യേകിച്ചും മഞ്ഞുകാലത്ത്. മല്ലിയില അരച്ച് ചുണ്ടിൽ പുരട്ടുന്നതും ചുണ്ടിലെ കറുപ്പ് മാറാൻ ഉത്തമമാണ്.
കൈകൾ
സ്ത്രീകൾ ഇരുചക്ര വാഹനങ്ങളും മറ്റും ഉപയോഗിക്കാൻ തുടങ്ങിയതോടെ വെയിലേറ്റ് കൈകൾ കരുവാളിക്കുന്നത് സർവ്വസാധാരണമായിട്ടുണ്ട്. വീട്ടിൽ വന്നാലുടൻ കൈയും മുഖവുമെല്ലാം കഴുകി ഈ ഭാഗങ്ങൾ തൈര് പുരട്ടി പതിനഞ്ചുമിനിട്ട് മസാജ് ചെയ്തശേഷം കഴുകി കളയാം.
നഖങ്ങൾ
പഴവർഗങ്ങൾ,പാൽ,തേൻ, കോളിഫ്ലവർ, നട്ട്സ്, മുന്തിരി എന്നിവ ധാരാളം കഴിച്ചാൽ നഖങ്ങൾ ഭംഗിയുള്ളതും ബലമുള്ളതുമാകും. ശരീരം മുഴുവൻ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് ശരീരത്തിന്റെ തിളക്കം വർദ്ധിപ്പിക്കും.
മുഖക്കുരു
ദിവസവും മുഖക്കുരു ഉള്ള ഭാഗത്ത് തുളസിയില അരച്ച് പുരട്ടുക. തളിർവേപ്പില അരച്ച് പാട മാറ്റിയ തൈരിൽ ചേർത്ത് കഴിച്ചാൽ മുഖക്കുരു കുറയും. രക്തം ശുദ്ധീകരിക്കുകയും ചെയ്യും.
മുഖക്കുരുവിന് പ്രധാന കാരണം ദഹന കുറവാണ്. ദഹനത്തിന് പഴവർഗങ്ങൾ ധാരാളം കഴിക്കുക. മുഖക്കുരു ഉള്ള ഭാഗത്ത് ഇടയ്ക്കിടെ ഗ്രാമ്പു അരച്ചു പുരട്ടിയാൽ മുഖക്കുരു ശമിക്കും.
വരണ്ടചർമ്മത്തിന് ഫെയ്സ് മാസ്സ്
ഒരു ടേബിൾസ്പ്പൂൺ പാൽപാട, ഒരു ടീസ് പൂൺ മഞ്ഞൾപ്പൊടി, ഒരു ടീ സ്പൺ തേൻ എന്നിവ നന്നായി ചേർത്ത് കുഴമ്പാക്കുക. വായും കണ്ണകളും ഒഴിവാക്കി കൊണ്ട് ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് ഇരുപത് മിനിട്ട് കഴിഞ്ഞ നനഞ്ഞ പഞ്ഞി ഉപയോഗിച്ച് മുഖം തുടച്ച് ഫെയ്സാസ്കാറ്റുക. ഈ മിശ്രിതം പുരട്ടുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം. ഇതാഴെ നിന്ന് മുകളിലേക്ക് മാത്രമേ തേച്ച് പിടിപ്പിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ മുഖത്തെ ചർമ്മം താഴേക്ക് തൂങ്ങാൻ ഇടയാകും.
വരണ്ടതൊലിയുള്ളവർ ഭക്ഷണത്തിലും ചില നിഷ്ഠകൾ പാലിക്കണം. ദിവസം പത്ത് ഗ്ലാവരെ വെള്ളം കുടിക്കുന്നതും പഴങ്ങളും മാംസള പച്ചക്കറികളും ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ചർമ്മത്തിൽ പ്രകടമായ മാറ്റങ്ങൾ വരുത്തും. മുട്ട, ആപ്പിൾ, വെണ്ണ, തണ്ണിമത്തൻ, പാൽ,തേൻ തുടങ്ങിയവ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുക
0 Comments