അടിമുടി അഴക് - Hair care and Hair Beauty Tips

മുടി തോളറ്റം വരെ മതി, പക്ഷേ നല്ല ഉള്ളുണ്ടായിരുന്നെങ്കിൽ.... ശക്തിയായി കാറ്റടിച്ചാൽ വൈക്കോൽ പോലെ മുടി ചറപറയെന്നു പറക്കും.. എണ്ണ തേച്ചാലോ തലവേദനയെടുക്കും. രണ്ടുവട്ടം ബ്രഷ് ചെയ്തതേയുള്ളൂ ചീപ്പിൽ അപ്പടി മുടിയും താരനുമാ. ഇങ്ങനെയാണെങ്കിൽ ഒരു വർഷം കഴിഞ്ഞാൽ തലയിൽ ഒരൊറ്റ മുടി പോലും കാണില്ലല്ലോ? കേശ സംബന്ധമായ പ്രശ്നങ്ങൾ പലരേയും പലവിധത്തിലാവും അലട്ടുക.
നോർമൽ, കേർളി, വേവി, ഓയിലി,  എന്നിങ്ങനെ ഒരാളുടെ മുടിയുടെ ഘടന മറ്റൊരാളുടേതിൽ നിന്നും തീർത്തും ഭിന്നമായിരിക്കും. ഓയിലി ഹെയറിൽ അധിക എണ്ണയുടെ ആവശ്യമില്ല. ഇതു മനസ്സിലാക്കാതെ മുടിക്ക് ഹെൽത്തി ലുക്ക് നൽകുന്നതിനു കൂട്ടുകാരിയുടെ ഉപദേശം കേട്ട് എണ്ണ വാരി തേച്ചാൽ പ്രശ്നം വഷളാവുകയേയുള്ളൂ. നിങ്ങളുടെ മുടിയുടെ സ്വഭാവം മനസ്സിലാക്കിയതിനു ശേഷം പരിചരണം നൽകുക. 
വേവി കേർളി ഹെയർ: 
ഇത്തരക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഷാംപൂ ചെയ്യുന്നതാവും നല്ലത്. ദിവസവും ഷാംപൂ ചെയ്താൽ മുടി ഡ ആവും.  കട്ടിയുള്ള മുടിക്ക് സോഫ്റ്റ്നെസ്സ് നൽകുന്നതിനു കണ്ടീഷണർ ഉപയോഗിക്കുക. 
നീളൻ പല്ലുള്ള ചീപ്പ് ഉപയോഗിക്കുക.  മുടിയിലെ കെട്ടുപാടുകൾ എളുപ്പം ഇല്ലാതാക്കാമെന്നു മാത്രമല്ല. മുടി പെട്ടെന്ന് പൊട്ടിപ്പോവുകയുമില്ല. മുടി ഉണങ്ങിയ ശേഷം മാത്രം ചീപ്പു കൊണ്ട് ചീകുക. ഉണങ്ങാത്ത മുടി ഒതുക്കുന്നതിനു വിരലുപയോഗിച്ച് മുടിയിലെ കെട്ടും മറ്റും നീക്കം ചെയ്യാം. 
വേവി ഹെയർ ആണോ നിങ്ങളുടേത്? എങ്കിൽ മുടിയിൽ കെട്ടു വീഴാനുള്ള സാധ്യതയേറെയാണ്. മുടി ചീകി ഒതുക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇത്തരം മുടിയുടെ ആരോഗ്യത്തിനു പതിവു പരിചരണം അനിവാര്യമാണ്. മുടി കഴുകിയ ശേഷം കണ്ടീഷണറും സിറവും ഉപയോഗിക്കുകയാണെങ്കിൽ മുടിയിൽ കെട്ടുവീഴില്ല. 
മുടി വരണ്ടതാണോ? എങ്കിൽ ആഴ്ചയിൽ രണ്ടുതവണയെങ്കിലും എണ്ണ പുരട്ടുക. 
ഓയിലി ഹെയർ: 
എണ്ണമയമുള്ള മുടിയിൽ എണ്ണ പുരട്ടേണ്ടതില്ല. വീട്ടിൽ തന്നെ തയ്യാറാക്കിയ ഹെന്ന പുരട്ടുന്നതാണ് അഭികാമ്യം. മുടിയിൽ ആവശ്യമായ എണ്ണ നിലനിർത്തി അധിക എണ്ണ നീക്കം ചെയ്യുന്നതിനു ഇതു സഹായിക്കുന്നു.
ഇത്തരക്കാർ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് പതിവായി മുടി ഷാംപൂ ചെയ്യുന്നതിൽ തെറ്റില്ല. ഓയിലി മുടിയിൽ കണ്ടീഷണറുടെ ആവശ്യമില്ല. ഇത് മുടിക്ക് കൂടുതൽ എണ്ണമയം തോന്നിക്കും. മുടി ഓയിലിയാണെന്നു തോന്നുന്ന പക്ഷം ധാരാളം വെള്ളം കുടിക്കുക. 
കരുത്ത് കുറഞ്ഞ മുടി: 
ഇത്തരക്കാർ കടുകെണ്ണ പുരട്ടി സ്കാൽപിൽ മസാജ് ചെയ്ത ശേഷം സ്ട്രീം ചെയ്യുക. മുടിയിൽ ഹെന്ന പുരട്ടി കഴുകി കളയുക. മുടിക്ക് നല്ല ഉള്ള് തോന്നിക്കുമിത്. നല്ലൊരു കണ്ടീഷണർ കൂടിയാണ്  ഹെന്ന വെറ്റ്ബ്രഷ് ഉപയോഗിച്ച് ഹെന്ന പുരട്ടുക.
മുടിക്ക് കരുത്തു കുറവായിരിക്കുമെന്നതിനാൽ ഇത്തരക്കാർ വീര്യം കുറഞ്ഞ ഷാംപൂ തന്നെ ഉപയോഗിക്കുക. ഹാർഡ് ഷാംപൂ പുരട്ടുന്നത് മുടി കൂടുതൽ ദുർബലമാക്കാൻ ഇടവരുത്തും.
ആഴ്ചയിൽ ഒരു തവണ മുടിയിൽ എണ്ണ പുരട്ടി മസാജ് ചെയ്യുക. ആവശ്യമെങ്കിൽ ഹെയർ മാസം അപ്ലെ ചെയ്യാം.
നോർമൽ ഹെയർ:
 സാധാരണ മുടിയിൽ ആഴ്ചയിൽ ഒരു തവണ എണ്ണ പുരട്ടി മസാജ് ചെയ്യുക.
സമയാസമയം മുടിയുടെ അറ്റം വെട്ടി കൊടുക്കുക. മുടി ഷേയ്ക്കായിരിക്കുമെന്നു മാത്രമല്ല, അറ്റം പിളർന്ന മുടി ഒഴിവാവുകയും ചെയ്യും.
സാധാരണ മുടിയിലും കണ്ടീഷണറും സിറവും ഉപയോഗിച്ച് സോഫ്റ്റ് നെസ് വരുത്താനാവും. ഇത് സ്കാൽപിൽ നേരിട്ടു പുരട്ടാതെ മുടിയിൽ മാത്രം പുരട്ടുക. മുടി ചീകുന്നതിനു പകരം വെറ്റ് ബ്രഷ് ഉപയോഗിക്കുക.
കേശപരിചരണമെന്നതു പോലെ തന്നെ മുടിക്ക് ട്രെൻറി ലുക്ക് നൽകുന്നതിനു ഈ ഉപായങ്ങൾ സ്വായത്തമാക്കി നോക്കു... 
ഹെയർ കളർ: 
പല വെറൈറ്റിയിലുള്ള ഹെയർ കളർ വിപണിയിൽ ലഭിക്കും. സ്ത്രീകളിൽ അധികം പേരും മുടി ഹൈലൈറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഇതിൽ തന്നെ ബോൾഡായും
സോഫ്റ്റായും കളറിംഗ് ചെയ്യുന്നവരുണ്ട്. ബോൺഡ് കളറിന് ഇപ്പോൾ പ്രിയമേറെയാണ്. ഇതിൽ തന്നെ പല വെറൈറ്റികളുമുണ്ട്. ഉദാ: ഗോൾഡ്, കോപ്പർ, സ്ട്രോബെറി. റെഡ് കളറിനും ഡിമാന്റ് ഏറെയുണ്ട്. കരുത്തില്ലാത്ത മുടിയിൽ ഹെയർ കളർ അപ്ലെ ചെയ്യരുത്. മുടിയുടെ ടെക്സസ്പർ പരിശോധിച്ച് ഹെയർകളർ ഉപയോഗിക്കുക. 
കൂൾ ഹെയർ കട്ട്: 
ഹെയർ കട്ട് ഒരാളുടെ ലുക്ക് തന്നെ മാറ്റി മറിക്കും. മുടി സ്റ്റൈൽ ആക്കുന്നതിന് ഏറ്റവും നല്ല ഉപായമാണിത്. എന്നാൽ സെലക്ഷൻ ശ്രദ്ധയോടെ ആവണമെന്നു മാത്രം. 
ടെക്സ്ചർ: 
വേവി ഹെയറിനു ലെയേർഡ്, റ്റെപ് കട്ട് ചേരും. സാധാരണ നീളൻ മുടിക്ക് റെസർ അഡ്വാൻസ്ഡ് റെസർ ഇണങ്ങും . 
മുഖാകൃതി: 
ഓവൽ ഷെയ്ക്കുള്ള മുഖമാണെങ്കിൽ ഏതു ഹെയർകട്ടും ചേരും. വലിയ മുഖമാണെങ്കിൽ ട്രേറ്റ് കട്ടിനു പകരം ബൗൺസി ഹെയർ കട്ട് ചേരും. 
ന്യൂ ലുക്ക്: 
നോർമൽ/വേവി മുടിക്ക് പ്രോപ്പർ സ്റ്റേറ്റ് ലുക്ക് നൽകുന്നതിനു റീബോണ്ടിങ് ചെയ്യാവുന്നതാണ്. മുടിക്ക് സോഫ്റ്റ്നെസ്, തിളക്കം, പ്രോപ്പർ സ്റ്റേറ്റ് ലുക്കും നൽകുമിത്. മുടി കെട്ടു പിണയാതെ വൃത്തിയായി തോന്നിക്കും.
സ്ട്രേറ്റ് തെറാപ്പി: 
റീബോണ്ടിങ്ങിന്റെ അഡ്വാൻസ്ഡ് രൂപമാണിത്. റീബോണ്ടിലുമധികം ലുക്ക് നൽകുമിത്. മുടി സ്ട്രേറ്റ് സോഫ്റ്റാകും.  തീർത്തും സേഫ് തെറാപ്പിയാണിത്. ട്രീറ്റ്മെൻറിനു മുമ്പ് കനം കുറഞ്ഞ കരുത്തില്ലാത്ത മുടിയാണോയെന്നു പരിശോധിക്കുക.
മുടിയുടെ ഘടന നല്ലതാണെങ്കിൽ മാത്രമേ ട്രീറ്റ്മെൻറ്  ചെയ്യാവൂ. ഏതു കമ്പനിയുടെ ഉൽപന്നമാണോ, ട്രീറ്റ്മെൻറിനു ഉപയോഗിക്കുന്നത് ട്രീറ്റ്മെൻറിനു ശേഷവും ഇതേ കമ്പനിയുടെ ഷാംപൂ കണ്ടീഷണർ സിറം ഉപയോഗിക്കുക. ഓയിലിംഗ് ചെയ്യുന്നുവെങ്കിൽ മാസത്തിൽ ഒരു തവണ കോട്ടൻ ഉപയോഗിച്ച് സ്കാൽപ്പിൽ എണ്ണ പുരട്ടുക. മസാജ് ചെയ്യേണ്ടതില്ല. മാസത്തിൽ ഒരു തവണ ഹെയർ സ്പാ ചെയ്യാവുന്നതാണ്. തെറാപ്പിയിലൂടെ വന്ന ചേയ്ത് ഏതാണ്ട് ഒന്നര രണ്ടു മാസത്തോളം നില നിൽക്കും. പിന്നീട് മുടി പഴയരീതിയിലാവും. ആവശ്യമെങ്കിൽ വീണ്ടും തെറാപ്പി അപ്ലേ ചെയ്യാം.
ഹെയർ സ്പാ:
 താരൻ ഉള്ള മുടിക്ക് ഹെയർ സ്പാ ഉചിതമായിരിക്കും. ഇത് നന്നായി മസാജ് ചെയ്ത ശേഷമാണ് തെറാപ്പി നൽകുന്നത്. ഇതു വഴി മുടിക്ക് കരുത്തും തിളക്കവും ലഭിക്കും. കളർ ട്രെയ്റ്റ് തെറാപ്പി നൽകിയ മുടിയിൽ ഹെയർ സ്പാ നിശ്ചിത കാലപരിധിയിൽ അപ്ലേ ചെയ്യുക. 
ഡീപ് കണ്ടീഷണിംഗ്: 
മുടി എളുപ്പം പൊട്ടിപ്പോവുന്നു (ഹെയർ ബേക്കേജ്) ആണോ പ്രശ്നം. എങ്കിൽ മുടിക്ക് ഡീപ് കണ്ടീഷണിംഗ് ട്രീറ്റ്മെന്റ് നൽകുക. സ്ട്രീം മസാജ് വഴി മുടി വേരുകൾക്ക് ശരിയായ പോഷണം നൽകുമിത്.
ഒരാളുടെ വ്യക്തിത്വം ആകർഷകമാക്കുന്നതിൽ മുടിക്കും വലിയ പങ്കുണ്ട്. ഭംഗിയുള്ള മുഖത്തിനു അനാരോഗ്യകരമായ മുടി തീരെ ചേരില്ല തന്നെ. അതേ സമയം വലിയ സുന്ദരിയൊന്നുമല്ലെങ്കിലും കറുത്ത മസ്ലിൻ തുണി പോലെ തിളങ്ങുന്ന മുടിയുണ്ടെങ്കിലോ.. ലോകം നിങ്ങളുടെ കൂടെ പോരും.

Post a Comment

0 Comments