1. ഒരു വലിയ പാത്രത്തിൽ ചെറു ചൂടുവെള്ളം നിറയ്ക്കുക. അതിൽ ഒരു നാരങ്ങയുടെ നീര്, ഒരു ടീസ്പൂൺ ഒലീവ് എണ്ണ, കാൽ കപ്പ് പാൽ, ഒരു ടീസ്പൺ കറുവാപ്പട്ടയുടെ പൊടി എന്നിവ ചേർക്കുക. ഇതിൽ കാലുകൾ 15 മിനിറ്റ് മുക്കി വച്ചതിന് ശേഷം വീര്യം കുറഞ്ഞ സോപ്പ് മിശ്രിതം ഉപയോഗിച്ച് കാൽകഴുകി ടവ്വൽ കൊണ്ട് തുടച്ചെടുക്കുക.
2. ഒരു ടേബിൾ സ്പൺ തുളസിനീരും ഒരു ടീസ്പൂൺ തേനും ചേർത്ത് ഉറക്കമെണീറ്റയുടൻ വെറും വയറ്റിൽ കഴിച്ചാൽ കവിളുകൾ ചുവന്ന് തുടുത്ത് രക്തപ്രസാദം കൈവരും. ഏകദേശം അറുപത് ദിവസത്തോളം ഈ പ്രക്രിയ ആവർത്തിക്കണം.
3. അര ടീസ്പൂൺ ഒലീവ് ഓയിലും കാൽ ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് തയ്യാറാക്കിയ മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ത്വക്കിലുണ്ടാകുന്ന ചുവന്ന പാടുകളും കറുത്ത പുള്ളികളും അകലും.
4. തുളസിയില നീരിൽ അല്പം തേൻ ചേർത്ത് ദിവസേന രാവിലെയും വൈകുന്നേരവും കുടിക്കുന്നത് പതിവാക്കിയാൽ മുഖം തിളങ്ങും. മുഖത്തിന് രക്തപ്രസാദവും വരും.
5 . പച്ച നിറമുള്ള ഇലക്കറികൾ, മഞ്ഞ നിറമുള്ള പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അകാല നര തടയാം .
കറുത്ത നിബിഡമായ കൺ പീലികൾ ഉണ്ടാകാൻ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കൺപീലികളിൽ ആവണക്കെണ്ണ പുരട്ടുക. കൺപീലികളോടൊപ്പം പുരികങ്ങളിലും പുരട്ടി മൃദുവായി തടവുക. രണ്ടാഴ്ച ആവർത്തിക്കണം.
6. ഒരു ഗ്ലാസ് കാരറ്റ് നീര്, മൂന്ന് ടീസ്പൂൺ -വെള്ളരിക്ക നീര്, ഒരു ടീസ്പ്പൂൺ തേൻ, ഒരു കഷണം കൽക്കണ്ടം എന്നിവിന് നല്ല നിറവും സൗന്ദര്യവും ഉണ്ടാകും. ഏകദേശം ഒരു മാസത്തോളം ഇത് തുടരണം.
7. തലമുടിക്ക് മാർദ്ദവവും കറുപ്പ് നിറവും കിട്ടാൻ തേയില വെള്ളത്തിൽ ചെറുനാരങ്ങാ നീര് ചേർത്ത് മുടിയിൽ പുരട്ടി അല്പനേരം കഴിഞ്ഞ് കുളിക്കുക. തലമുടി തഴച്ച് വളരാൻ കീഴാർനെല്ലി അരച്ച് കലക്കി വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചിയെടുത്ത് ദിവസവും തലയിൽ തേച്ച് അല്പ സമയം കഴിഞ്ഞ് കുളിക്കുക.
0 Comments