ഭക്ഷണത്തിൽ മീൻ ഉൾപ്പെടുത്തുന്നത് കണ്ണുകൾക്ക് വളരെ നല്ലതാണ്. മീനിലുള്ള "ഒമേഗാ 3'ഫാറ്റി ആസിഡ് കണ്ണുകളിലെ വരൾച്ച അകറ്റാൻ സഹായകമാവുന്നു. മീൻ കഴിക്കാത്തവർ മീനെണ്ണയും മീൻ ഗുളികകളും കഴിക്കാവുന്നതാണ്.
സ്വിമ്മിംഗ് പൂളിൽ നീന്തിക്കുളിക്കുന്നവർ അതിനുള്ള കണ്ണടധരിക്കുക. ക്ലോറിന്റെ പാർശ്വഫലങ്ങൾ ഏൽക്കേണ്ടിവരില്ല.
കാറിൽ യാത്രചെയ്യുമ്പോൾ എ.സിയുടെ കാറ്റ് നേരിട്ട് മുഖത്ത് ഏൽക്കുംവിധം ഇരിക്കരുത്. ഇത് കണ്ണുകളിലെ ഈർപ്പം നഷ്ടപ്പെടാൻ ഇടയാക്കും.
പകൽ പുറത്തുപോകുമ്പോൾ കൂളിംഗ് ഗ്ലാസ് ധരിക്കുക. സൂര്യതാപം ഏൽക്കുന്നതും കണ്ണിൽ പൊടിവീഴുന്നതും തടഞ്ഞ് കൂളിംഗ് ഗ്ലാസ് കണ്ണുകൾക്ക് സംരക്ഷണമേകും.
രാത്രി കിടക്കുന്നതിനുമുമ്പായി മേക്കപ്പ് കഴുകിക്കളഞ്ഞ് മുഖം വൃത്തിയാക്കുക. അല്ലെങ്കിൽ സൗന്ദര്യവർദ്ധനവസ്തുക്കളിലെ രാസപദാർത്ഥങ്ങൾ കണ്ണുകൾക്ക് കേടുണ്ടാക്കും.
മരച്ചീനിക്കിഴങ്ങ് ഇടയ്ക്കിടെ പാചകം ചെയ്ത് കഴിക്കുക. മരിച്ചീനിയിലെ വിറ്റാമിൻ എ രാതിനേരത്തെ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മുഖം വൃത്തിയാക്കാൻ പുതിയതോ കഴുകി വൃത്തിയാക്കിയതോ ആയ തുണികൾമാത്രം ഉപയോഗിക്കുക. അഴുക്കുള്ള തുണികളിലെ കൃമികൾ കണ്ണുകളെ പെട്ടെന്ന് ആക്രമിക്കും.
പ്രമേഹവും രക്തസമ്മർദ്ദവും പരിശോധിച്ചു നിയന്ത്രിക്കുക. ഈ രോഗങ്ങൾ പെട്ടെന്ന് കാഴ്ചശക്തിക്ക് മങ്ങലേൽപ്പിക്കുന്നവയാണ്.
ഇടയ്ക്കിടെ മല്ലികപു മണത്തുനോക്കുക. ഇത് തലച്ചോറിലെ ബീറ്റാ രശ്മികളെ വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കാനുള്ള ശക്തി വർദ്ധിക്കും.
ആഴ്ചയിൽ നാലുദിവസമെങ്കിലും വ്യായാമം ചെയ്യുക.
ഭക്ഷണത്തിൽ ഉപ്പിന്റെ അംശം കുറയ്ക്കുക ഇലക്കറികൾ ധാരാളം കഴിക്കുക. കണ്ണുകൾക്ക് തിളക്കം വർദ്ധിക്കും.
വായിക്കുമ്പോഴും എന്തെങ്കിലും ജോലി ചെയ്യുമ്പോഴും അരമണിക്കൂർ ഇടവിട്ട് കണ്ണുകൾ തുറന്നടയ്ക്കുക. എന്നിട്ട് ദൂരെ പച്ചപ്പായിട്ടുള്ള എവിടേയ്ക്കെങ്കിലും മുപ്പത് സെക്കന്റ് നോക്കുക. ഇതിലൂടെ കണ്ണു കൾക്ക് പൂർണ്ണവിശ്രമം കിട്ടും.
0 Comments